പെരിഞ്ഞനം: വെസ്റ്റിൽ യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. ഇന്നുച്ചയ്ക്ക് രണ്ടരയോടെ പെരിഞ്ഞനം വെസ്റ്റ് ഓണപ്പറമ്പിനടുത്താണ് സംഭവം, വീടുകളിൽ ഡയറക്ട് മാർക്കറ്റിംഗ് നടത്തുന്ന സെയിൽസ് ഗേളിനെയാണ് ഓട്ടോയിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിച്ചത്. ചെന്ത്രാപ്പിന്നിയിൽ താമസിക്കുന്ന തിരൂർ സ്വദേശിയായ യുവതിയാണ് അക്രമത്തിനിരയായത്. ബലമായി ഓട്ടോയിൽ കയറ്റിയ യുവതിയെ ഏറെ ദൂരം കൊണ്ടുപോയ ശേഷം, യുവതി ഓട്ടോയിൽ നിന്നും ചാടി രക്ഷപ്പെടുകയായിരുന്നുവെന്നു പറയുന്നു. കയ്പമംഗലം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
previous post