വാടാനപ്പള്ളി: ഏങ്ങണ്ടിയൂർ സെൻ്റ് തോമസ് ഹയർ സെക്കൻ്ററി സ്കൂളിൻ്റെ 79-ാം വാർഷികവും ഫിറ്റ്നസ് അക്കാദമിയുടെ ഉദ്ഘാടനവും 25 ന് ഉച്ചക്ക് ഒന്നരക്ക് മന്ത്രി കെ. രാജൻ നിർവഹിക്കും. എൻ.കെ. അക്ബർ എം.എൽ.എ അധ്യക്ഷത വഹിക്കും. തൃശൂർ അതിരൂപത വികാരി ജനറാൾ മോൺ. ജോസ് കോനിക്കര മുഖ്യ പ്രഭാഷണം നടത്തും. ഫോട്ടോ അനാഛാദനം, ഉപഹാരസമർപ്പണം, എൻഡോവ്മെൻ്റ് വിതരണം, റിട്ടയർ ചെയ്യുന്ന അധ്യാപകൻ പി.ജെ. ജോണിന് യാത്രയയപ്പ് എന്നിവയും നടത്തും. വാർത്ത സമ്മേളനത്തിൽ പ്രിൻസിപ്പൽ എ.ജെ. പ്രിൻസി, ജനറൽ കൺവീനർ എ ടോണി തോമസ്, പി.ടി.എ പ്രസിഡൻ്റ് സൗമ്യ രമേഷ്, വൈസ് പ്രസിഡൻ്റ് രാധകൃഷണൻപുളിച്ചോട്,ബിജു ആൻ്റണി എന്നിവർ പങ്കെടുത്തു.
next post