ചേർപ്പ്: സംസ്ഥാന പാതയിലെ ചിറയ്ക്കൽ പാലത്തിൻ്റെ നിർമ്മാണം സങ്കേതിക തടസങ്ങൾ മൂലം സ്തംഭനത്തിൽ. ഇക്കഴിഞ്ഞ ജൂലൈ മാസത്തിലാണ് പുതിയ പാലത്തിൻ്റെ പണികൾ ആരംഭിച്ചത്. പൈലിങ്ങിനിടെ പഴയ പാലത്തിൻ്റെ സ്ലാബുകൾ തട്ടുകയും വലിയ ആഴത്തിൽ കിടക്കുന്ന സ്ലാബുകൾ പൊളിച്ചു മാറ്റുവാൻ സാധിക്കാതെ വരികയും ചെയ്തതോടെയാണ് പാലം പണിതാൽക്കാലികമായി നിർത്തേണ്ടി വന്നത്. കഴിഞ്ഞ ദിവസം സബ് കളക്ടർ അഖിൽ വി.മേനോൻ, പി. ഡബ്ലി യു.ഡി.ബ്രിഡ്ജ് സ് വിഭാഗം ഉദ്യോഗസ്ഥരായ ഹൈജിനി ആൽബർട്ട്, വി.ഡി. ഹരിത, സി.എം സ്വപ്ന ,വി.എൻ. ദീപ എച്ച് സിന്ധു എന്നിവർ സ്ഥലത്തെത്തി. ചാഴൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ്. മോഹൻദാസ്, പ്രതിപക്ഷ നേതാവ് പി.കെ. ഇബ്രാഹിം തുടങ്ങിയവരുമായി പ്രതിസന്ധി ചർച്ച നടത്തി. പ്ലാനിലുണ്ടായിരുന്ന സ്ഥലത്ത് നിന്ന് മാറ്റി മറ്റൊരു സ്ഥലത്ത് പൈലിങ്ങ് നടത്താനാണ് തീരുമാനം ഇങ്ങനെ ചെയ്യുമ്പോൾ പാലത്തിൻ്റെ നീളവും വർധിപ്പിക്കേണ്ടി വരുന്ന സ്ഥിതിയും. അനുവദിച്ച ഫണ്ട് തികയാതെ വരുന്ന അവസ്ഥയും മുണ്ട്. പാലം പണി സ്തംഭനാവസ്ഥ മൂലം വാഹന ഗതാഗത തടസും പ്രദേശത്തുണ്ട്.