കയ്പമംഗലം: കയ്പമംഗലം പോലീസ് സ്റ്റേഷന്ഴ പരിധിയിൽ ചെന്ത്രാപ്പിന്നിയിൽ താമസിക്കുന്ന വീടുകളിൽ കയറിയിറങ്ങി ഡയറക്ട് മാർക്കറ്റിംഗ് നടത്തുന്ന തിരൂർ സ്വദേശിയായ യുവതിയെ വ്യാഴാഴ്ച്ച പെരിഞ്ഞനം ദുർഗ്ഗാനഗറിൽ വെച്ച് ഓട്ടോറിക്ഷയിൽ ബലം പ്രയോഗിച്ച് തട്ടി കൊണ്ടു പോവുകയും ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് യുവതിയെ ബലം പ്രയോഗിച്ച് ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച സമയം യുവതി തന്ത്രപൂർവ്വം ഓട്ടോറിക്ഷയിൽ നിന്നും ചാടി രക്ഷപ്പെടുകയും യുവതി കയ്പമംഗലം പൊലീസിൽ പരാതി അറിയിക്കുകയും ഇക്കാര്യത്തിൽകേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. യുവതിയുടെ മൊഴിയിൽ നിന്നും പ്രൈവറ്റ് ഓട്ടോറിക്ഷയാണെന്നും അതില്ഴ ആദർശ് എന്ന് പേരുള്ളതായും മനസ്സിലാക്കിയതിനെ തുടർന്ന് ഓട്ടോ റിക്ഷ സ്റ്റാൻറുകളും മെക്കാനിക്കുകളെയും കേന്ദികരിച്ചും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയതിൽ പാലക്കാട് രജിസ്ട്രേഷനിൽ ഉള്ള ഒരു പ്രൈവറ്റ് ഓട്ടോറികഷയിൽ ജംഗ്ഷനുകൾ തോറം ഫിനോയിലുമായി വില്പ്പന നടത്തി വരുന്നുണ്ടെന്നുള്ള രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ തൃശ്ശൂർറൂറൽ ജില്ലയിലെ പ്രധാന ജംഗ്ഷനുകളിൽ ഇത്തരത്തിലുള്ള ഫിനോയില്ഴ വിൽപ്പന നടത്തുന്ന ഓട്ടോയെ കണ്ടെത്തുന്നതിനായി തൃശ്ശൂര്ഴ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ IPS ൻ്റെ നിർദ്ദേശാനുസരണം നടത്തിയ കോംമ്പിങ്ങ് ഓപ്പറേഷനൊടുവിലാണ് ‘ആദർശ് എന്ന ഓട്ടോറിക്ഷയെ കോതപറമ്പിൽ വെച്ച് കണ്ടെത്തുകയും, പ്രതിയെ യുവതി തിരിച്ചറിയുകയും, പാലക്കാട് കണ്ണപാറ പരുവശ്ശേരി സ്വദേശിയായ ചമപ്പറമ്പിൽ വീട്ടിൽ അപ്പുണ്ണി മകൻ45 വയസ്സുള്ള സന്തോഷിനെ അറസ്റ്റ് ചെയ്തിട്ടുള്ളതുമാണ്. സന്തോഷ് ഉപയോഗിച്ചിരുന്ന ആദർശ് എന്ന് പേരുള്ള KL – 9 P- 4899 നമ്പർ ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളതുമാണ്. കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ. രാജുവിൻ്റെ നേതത്വത്തിൽ കയ്പമംഗലം ഇൻസ്പെക്ടർ ഷാജഹാൻ, സബ്ബ് ഇൻസ്പെക്ടർമാരായ സൂരജ്, പ്രദീപ്, ജെയ്സൻഅസിസ്റ്റൻഡ്സബ്ബ് ഇന്ഴസ്പെക്ടർ ലിജു ഇയ്യാനി, അസിസ്റ്റൻഡൻ്റ് സബ്ബ് ഇൻസ്പെക്ടർ നിഷി, പോലീസ് ഉദ്യോഗസ്ഥരായ ബിജു, നിഷാന്ത്, ഷിജു, അനന്തുമോൻ, പ്രിയ എന്നിവരാണ് അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്.
previous post
next post