കാഞ്ഞാണി: അരിമ്പൂർ കൈപ്പിള്ളി – എറവ് ആറാംകല്ല് റോഡിലൂടെ ജൽജീവൻ മിഷൻ്റെ ഭാഗമായി കുടിവെള്ളം വീടുകളിലേക്ക് എത്തിക്കുന്നതിന് നടപടികൾ ആരംഭിച്ചു. പൈപ്പിടുന്ന പ്രവൃത്തി കൈപ്പിള്ളി ഭാഗത്തേക്കാണ് ആരംഭിച്ചത്. എറവ് ആറാംകല്ല് വരെ 3 കിലോമീറ്ററോളം ദൂരം പൈപ്പിടാൻ 20 ദിവസം വേണ്ടി വരുമെന്നാണ് കരുതുന്നത്. വാട്ടർ അതോറിറ്റിയുടെ കൈവശം പൈപ്പിടാൻ പണമില്ലാത്തതിനാൽ ഇതു വഴി ആരംഭിച്ച റോഡ് പണി നിലച്ചതിന് പിന്നിൽ ഒരു കാരണം ഇതായിരുന്നു. തുടർന്ന് പഞ്ചായത്ത് അധികൃതർ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പരിഹാരം കണ്ടാണ് വാട്ടർ അതോറിറ്റി പൈപ്പിടൽ ആരംഭിച്ചത്.
next post