അരിമ്പൂർ: പഞ്ചായത്തിൽ നിന്ന് സ്ഥലം മാറിപ്പോകുന്ന ഉദ്യോഗസ്ഥർക്ക് യാത്രയയപ്പ് നൽകി. പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത അജയകുമാർ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് സി.ജി. സജീഷ് അധ്യക്ഷനായി. ഉദ്യോഗസ്ഥരായ കെ.എ.ഷഫീർ, റസി റാഫേൽ, വോൾഗ ജി. നായർ, അന്നമോൾ പോൾ, കെ. ആർ. അതുല്യ എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. പഞ്ചായത്ത് സെക്രട്ടറി റെനി പോൾ, ഹരിദാസ് ബാബു, സി.പി.പോൾ, പി.എ.ജോസ്, സിന്ധു സഹദേവൻ, ബിജിത തുടങ്ങിയവർ സംസാരിച്ചു.