കാഞ്ഞാണി: മണലൂർ പഞ്ചായത്ത് പ്രസിഡൻ്റ് രാജിവയ്ക്കുക. ഭരണസ്തംഭനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തി എൽഡി എഫിൻ്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി മുരളി പെരുനെല്ലി എംഎൽഎ സമരം ഉൽഘാടനം ചെയ്തു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം രാഗേഷ് കണിയാംപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. മണലൂർ പഞ്ചായത്തിൽ അഴിമതിയും, സ്വജനപക്ഷപാതവും, കെടുകാര്യസ്ഥതയും, ഭരണസ്തംഭനവും നാൾക്കുനാൾ വർദ്ധിച്ചു വരികയാണെന്നും ഇതിനു നേതൃത്വം നൽകുന്ന പഞ്ചായത്ത് പ്രസിഡൻ്റ് ഈ സ്ഥാനത്ത് നിന്ന് മാറി നിൽക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. സിപിഐ (എം) ഏരിയ സെക്രട്ടറി പി.എ. രമേശൻ, സിപിഐ മണ്ഡലം വി.ആർ. മനോജ്,ജനതാദൾ ജില്ലാ വൈ: പ്രസിഡൻ്റ് ടി.ഡി. ജോസ്, വി.എൻ. സുർജിത്ത്, കെ.വി. വിനോദൻ, എം.ആർ. മോഹനൻ,വി വി പ്രഭാത് എന്നിവർ സംസാരിച്ചു. സാജൻ മുടവങ്ങാട്ടിൽ, കെ.വി. ഡേവിസ്, വി.ജി. രാധാകൃഷ്ണൻ, വി.വി. സജീന്ദ്രൻ, സീത ഗണേഷ്, ധനേഷ് മഠത്തി പറമ്പിൽ പി.ബി. ജോഷി എന്നിവർ നേതൃത്വം നൽകി.
previous post
next post