കാഞ്ഞാണി: അങ്കണവാടി ടീച്ചർമാർ, ആശാ വർക്കർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർക്കായി വരും വർഷങ്ങളിലെ പദ്ധതി രൂപീകരണത്തിനായി മഹിളാ സഭ നടത്തി. പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത അജയകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് സി.ജി.സജീഷ് അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ്.സൂപ്പർവൈസർ സി.ആർ.ശ്രീവിദ്യ, കുടുംബശ്രീ ചെയർപേഴ്സൻ ജിജി ബിജു, ജനപ്രതിനിധികളായ ശോഭ ഷാജി, സലിജ സന്തോഷ്, ജില്ലി വിത്സൻ, നീതു ഷിജു തുടങ്ങിയവർ സംസാരിച്ചു.
next post