അരിമ്പൂർ: ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷി ഗ്രാമസഭ നടത്തി. പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത അജയകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് സി.ജി. സജീഷ് അധ്യക്ഷത വഹിച്ചു. 2024-25 വർഷത്തെ ഭിന്നശേഷിക്കാർക്കായുള്ള പദ്ധതി ആസൂത്രണത്തിനായാണ് സഭ കൂടിയത്. 65 ൽ പരം ഭിന്നശേഷിക്കാർ പങ്കെടുത്തു. ഐ.സി.ഡി.എസ്. സൂപ്പർവൈസർ സി.ആർ. ശ്രീവിദ്യ, ജനപ്രതിനിധികളായ ശോഭ ഷാജി, സി.പി.പോൾ, പി.എ. ജോസ് തുടങ്ങിയവർ സംസാരിച്ചു.
previous post