News One Thrissur
Updates

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസർ അറസ്റ്റിൽ

ചേലക്കര: വെങ്ങാനെല്ലൂർ വില്ലേജ് ഓഫിസർ പി.കെ.ശശിധരനെ (53) കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്തു. കൈക്കൂലിയായി വാങ്ങിയ 5000 രൂപ കണ്ടെടുത്തു. തോന്നൂർക്കര സ്വദേശിയാണ്. ഇന്നലെ വൈകിട്ട് ആറു മണിയോടെ മേപ്പാടം ആലായ്ക്കൽകുളമ്പ് കുഞ്ചുകാട്ടിൽ ഐസക്കിന്റെ സ്ഥല പരിശോധനയ്ക്ക് എത്തിയപ്പോഴാണു കൈക്കൂലി വാങ്ങിയത്. സ്ഥലത്തിന്റെ ന്യായവില (ഫെയർ വാല്യു) പുതുക്കി നിശ്ചയിക്കുന്നതിനായി ഐസക് ആർഡിഒയ്ക്ക് അപേക്ഷ നൽകിയിരുന്നു. ഇതിനെത്തുടർന്നുള്ള പരിശോധനയ്ക്കാണ് ഇന്നലെ വില്ലേജ് ഓഫിസർ സ്ഥലത്ത് എത്തിയത്. ഇതിനായി 10,000 രൂപ വേണമെന്നു മുൻപു തന്നെ ആവശ്യപ്പെട്ടിരുന്നു. ഐസക് ഇക്കാര്യം വിജിലൻസിനെ അറിയിക്കുകയും വില്ലേജ് ഓഫിസർക്ക് കൈക്കൂലിയുടെ ആദ്യ ഗഡുവായി നൽകാനുള്ള 5000 രൂപ വിജിലൻസ് ഉദ്യോഗസ്ഥർ ഫിനോഫ്തലിൻ പുരട്ടി ഐസക്കിനെ ഏൽപിക്കുകയും ചെയ്തിരുന്നു. പണം വാങ്ങുന്നതിനിടെ ഡിവൈഎസ്പി ജിം പോൾ, ഇൻസ്പെക്ടർ ദിനേശ് കുമാർ, എസ്ഐമാരായ ബൈജു, കമൽ ദാസ്, ജയകുമാർ, രാജൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വില്ലേജ് ഓഫിസർ ശശിധരനെ അറസ്റ്റ് ചെയ്തു. ഇന്നു കോടതിയിൽ ഹാജരാക്കും.

Related posts

ചെന്ത്രാപ്പിന്നിയിൽ യുവാവിനു നേരെ ആക്രമണം

Sudheer K

രാമദേവൻ അന്തരിച്ചു

Sudheer K

ഔസേപ്പ് അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!