തൃപ്രയാർ: കള്ള്– ചെത്ത് വ്യവസായ തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റും എൽഡിഎഫ് കൺവീനറുമായ ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കള്ളുഷാപ്പിന്റെ ദൂരപരിധി ലഘൂകരിക്കാൻ കഴിയാത്തത് മൂലം പല ഷാപ്പുകളും അടച്ചിടുന്ന സ്ഥിതിയിലാണെന്ന് അദ്ദേഹം പറഞ്ഞു. ഇവ പുനഃസ്ഥാപിക്കാൻ, പുതിയ കെട്ടിടം കണ്ടെത്തി വൈവിധ്യവൽക്കണം നടപ്പാക്കുകയും വേണം.ജില്ലാ പ്രസിഡന്റ് സി.കെ.വിജയൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി യു.പി.ജോസഫ്,സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എ.സിയാവുദീൻ, എൻ.ആർ.ബാലൻ, എം.എ.ഹാരീസ് ബാബു, ടി.എസ്.മധുസൂദനൻ, ഐ.കെ.വിഷ്ണുദാസ് എന്നിവർ പ്രസംഗിച്ചു. കള്ള്– ചെത്ത് മേഖലയിലെ ആദ്യകാല നേതാക്കളെയും കലാ പ്രതിഭകളായ വിദ്യാർഥികളെയും ആദരിച്ചു.ഭാരവാഹികൾ : യു.പി.ജോസഫ് (പ്രസി), വി.കെ.വാസുദേവൻ, സി.ആർ.പുരുഷോത്തമൻ, സി.ജെ.ബിജു (വൈ.പ്രസി), സി.കെ.വിജയൻ (സെക്ര), ഇ.ജി.സുരേന്ദ്രൻ, എം.കെ.ഫൽഗുണൻ, ഒ.എസ്.സുധീർ (ജോ.സെക്ര), കെ.എം.നാരായണൻ (ട്രഷ).
previous post
next post