ചേർപ്പ്: ചേർപ്പ് കബഡി അക്കാദമിയും. സി.എൻ.എൻ. വിദ്യാലയവും, തൃശൂർ ജില്ല കബഡി ടെക്നിക്കൽ കമ്മിറ്റിയും സംയുക്തമായി നടത്തുന്ന തൃശൂർ ജില്ല കബഡി ചാംപ്യൻഷിപ്പിന് ചേർപ്പ് സി.എൻ.എൻ.ഹൈസ്ക്കൂളിൽ തുടക്കമായി. ചേർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുജീഷ കള്ളിയത്ത് ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ കെ.ബി. അജോഷ് അധ്യക്ഷനായി. പി.എം.രജനി, അനന്തകൃഷ്ണൻ, സി.വിജയൻ, അനിൽകുമാർ, ജെയ്സൺ, മുരളി, രാംകുമാർ, വിമൽ രാജ് , അരവിന്ദ് രാമൻ, കെ.ആർ. സുധീർ എന്നിവർ പ്രസംഗിച്ചു. സബ്ബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെയും. പെൺകുട്ടികളുടേയും മത്സരത്തിൽ ചേർപ്പ് കബഡി അക്കാദമി, പഴഞ്ഞി കബഡി അക്കാദമി, ചേർപ്പ് ബഡി അക്കാദമി ബി ടീം, ജി.വി.എച്ച്.എസ്.എസ് നന്തിക്കര, കോപ്പ റേറ്റീവ് പബ്ലിക് സ്ക്കൂൾ പാടുക്കാട്, സെൻ്റ് ജോസഫ്സ് എച്ച്.എസ്.എസ് വെളുപ്പാടം, ഹോളി ഗ്രേസ് മാള ‘ഒന്ന്, രണ്ട്, മൂന്ന് സ്ഥനങ്ങൾ നേടി. ഇന്ന് സിനിയർ വിഭാഗം മത്സരങ്ങൾ നടക്കും.