കാഞ്ഞാണി: തെരുവിൽ അലഞ്ഞു നടന്നിരുന്ന നായക്ക് പോലീസ് ജീപ്പിടിച്ച് ദാരുണാന്ത്യം. എറവ് അഞ്ചാംകല്ലിൽ വച്ച് ഇന്നലെ (ശനി) രാവിലെയായിരുന്നു സംഭവം. അന്തിക്കാട് പോലീസിൻ്റെ ജീപ്പിടിച്ചാണ് അപകടം. വാഹനത്തിരക്കേറിയ തൃശൂർ – വാടാനപ്പള്ളി സംസ്ഥാന പാതയിൽ വച്ച് നായയെ ജീപ്പിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചു വീണ നായ രക്തം വാർന്ന് തൽക്ഷണം മരിച്ചു. തൃശൂർ ഭാഗത്തേക്ക് പോയിരുന്ന ജീപ്പിൽ എസ്.ഐ. അടക്കം 3 പേരാണ് ഉണ്ടായിരുന്നത്. നായയെ മറവ് ചെയ്യാനുള്ള ഏർപ്പാട് ചെയ്ത ശേഷമാണ് പോലീസ് മടങ്ങിയത്. അഞ്ചാംകല്ല് സെൻ്ററിൽ തെരുവു നായ്ക്കളുടെ ശല്യം മൂലം വഴിയാത്രക്കാർ ദുരിതത്തിലാണ്.
previous post
next post