അരിമ്പൂർ: മനക്കൊടി അയ്യപ്പ സ്വാമി ക്ഷേത്രത്തിലെ ഉത്സവം ഭക്തിസാന്ദ്രമായി. രാവിലെ നിർമ്മാല്യ ദർശനം, അഭിഷേകം, മലർ നിവേദ്യം, നവകം, പഞ്ചഗവ്യം, അഭിഷേകം എന്നിവ നടന്നു. ശീവേലിക്ക് നടന്ന പഞ്ചാരിമേളത്തിന് ചൊവ്വല്ലൂർ മോഹനൻ പ്രമാണികത്വം വഹിച്ചു. ഉച്ചതിരിഞ്ഞ് നടന്ന കാഴച്ചശീവേലിക്ക് പഞ്ചവാദ്യത്തിന് ഒറ്റപ്പാലം ഹരി പ്രമാണികനായി. വൈകീട്ട് പള്ളിവേട്ടക്ക് ശേഷം നടന്ന എഴുന്നള്ളിപ്പിൽ പാണ്ടിമേളത്തിന് വെള്ളിത്തിരുത്തി ഉണ്ണി പ്രമാണികത്വം വഹിച്ചു. ഗുരുതിയിൽ ശിവനാരായണൻ ഭഗവാൻ്റെ തിടമ്പേറ്റി. ക്ഷേത്രം പ്രസിഡൻ്റ് ശിവപ്രസാദ് പാറേക്കാട്ട്, സെക്രട്ടറി രവി കറുത്തേത്തിൽ എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.
previous post
next post