അന്തിക്കാട്: മുറ്റിച്ചൂർ പാലം പരിസരം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടന്നു വരുന്നതായുള്ള വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ബീഹാർ സ്വദേശി പിടിയിൽ. ബിഹാർ ചമ്പാറ സ്വദേശി രാജേഷ് സോണി (30) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 95 ഗ്രാം കഞ്ചാവും പിടി കൂടി. ബിഹാർ സ്വദേശിയായ ഇയാൾ കാളമുറിയിലാണ് താമസം. ആക്രി വസ്തുക്കൾ ശേഖരിക്കുന്ന ജോലിക്കാരനായ ഇയാൾ മറ്റൊരു അതിഥി തൊഴിലാളിയിൽ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്നാണ് പോലീസിൽ മൊഴി നൽകിയിട്ടുള്ളത്.
previous post