ത്യശ്ശൂർ: മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനിലെ ബലാത്സംഗ കേസിലെയും വലപ്പാട് പോലീസ് സ്റ്റേഷനിലെ പോക്സോ കേസിലെയും പ്രതിയായ തളിക്കുളം സ്വദേശിയായ സ്റ്റിജിത്തിനെ മെഡിക്കൽ കോളജ് പോലീസ് പിടികൂടി. കേസുകളിൽ പ്രതിയായ ശേഷം കുവൈത്തിലേക്ക് കടന്ന പ്രതിക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇക്കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി എയർപോർട്ടിൽ വന്നിറങ്ങിയ പ്രതിയെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞു വച്ച ശേഷം മെഡിക്കൽ കോളജ് പോലീസിന് കൈമാറി. മെഡിക്കൽ കോളജ് പോലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കുകയും കോടതി പ്രതിയെ റിമാൻഡ് ചെയ്യുകയും ചെയ്തു. മെഡിക്കൽ കോളജ് ഇൻസ്പെക്ടർ ഷാജുവിൻ്റെ നേത്യത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
previous post