എറവ്: വിദ്യാർത്ഥി റോഡിലെ 33 കുടുംബങ്ങൾ ചേർന്ന് തങ്ങളുടെ സുരക്ഷക്കായി സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചു. ആദ്യ ഘട്ടത്തിൽ 12 ക്യാമറകളാണ് പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ളത്. ഇതിനായുള്ള തുകയും പ്രദേശവാസികൾ തന്നെ സമാഹരിച്ചു. അരിമ്പൂർ പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത അജയകുമാർ ചടങ്ങിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥി റോഡിലെ കുടുംബ കൂട്ടായ്മ പ്രസിഡൻ്റ് ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഒന്നര ലക്ഷം രൂപ ചിലവിലാണ് ക്യാമറകൾ സ്ഥാപിച്ചത്. സെക്രട്ടറി വേണുഗോപാലൻ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.ജി. സജീഷ്, ജനപ്രതിനിധികളായ ജെൻസൻ ജെയിംസ്, പി.എ. ജോസ്, സി.പി.പോൾ, വൃന്ദ, സുനിത തുടങ്ങിയവർ സംസാരിച്ചു.