News One Thrissur
Updates

ശ്രീലക്ഷ്മിക്ക് ഇനി അടച്ചുറപ്പുള്ള വീട്ടിൽ താമസിക്കാം; മണപ്പുറം ഫൗണ്ടേഷൻ നിർമിച്ചു നൽകിയ വീട് കൈമാറി.

വലപ്പാട്: പഞ്ചായത്തിലെ 7 ആം വാർഡ് സ്വദേശിനി ശ്രീലക്ഷ്മിയ്ക്ക് മണപ്പുറം സ്നേഹഭവനം കൈമാറി. മണപ്പുറം ഫിനാൻസ് ലിമിറ്റേഡിന്റെ ഈ വർഷത്തെ സിഎസ്ആർ ഫണ്ട്‌ ഉപയോഗിച്ചാണ് മണപ്പുറം ഫൗണ്ടേഷൻ വീട് നിർമ്മിച്ചു നൽകിയത്. മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റീ വി.പി നന്ദകുമാർ താക്കോൽ കൈമാറി. മണപ്പുറം ഫൗണ്ടേഷൻ സിഇഒ ജോർജ് ഡി ദാസ് സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ അനിത ഭായ് അധ്യക്ഷത വഹിച്ചു. .മൂന്ന് സെന്റിൽ നിർമ്മിച്ച വീടിന്റെ നിർമ്മാണ ചെലവ് ആറ് ലക്ഷത്തി അമ്പതിനായിരം രൂപയാണ്. പഠിക്കാൻ ഏറെ മിടുക്കി ആയ ശ്രീലക്ഷ്മിക്ക് ഡോക്ടർ ആവാൻ ആണ് ആഗ്രഹം. നിലവിൽ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥി ആണ് ശ്രീലക്ഷ്മി. അച്ഛനും അമ്മയും രോഗ ബാധിതരായതിനാൽ മറ്റു ബന്ധുവീട്ടിൽ നിന്നു കൊണ്ടാണ് സ്കൂളിൽ പോയി കൊണ്ടിരുന്നത്. സ്വന്തം വീട്ടിൽ നിന്ന് മോഡൽ പരീക്ഷക്ക് തയ്യാറെടുക്കാനുള്ള തിരക്കിലാണ് ശ്രീലക്ഷ്മി ഇപ്പോൾ, തന്റെ ഏറ്റവും വലിയ സ്വപ്നമായ അടച്ചു ഉറപ്പുള്ള ഒരു വീട് നിർമ്മിച്ചതിനു വി.പി. നന്ദകുമാറിനോട് ഉള്ള നന്ദി താക്കോൽ ഏറ്റുവാങ്ങിയ ശ്രീലക്ഷ്മി വളരെ സന്തോഷത്തോടുകൂടി അറിയിച്ചു. മണപ്പുറം ഫൗണ്ടേഷൻ സിഎസ്ആർ ഹെഡ് ശിൽപ ട്രീസ സെബാസ്റ്റ്യൻ, സിഎസ്ആർ ഡിപ്പാർട്മെന്റ് സോഷ്യൽ വർക്കേഴ്സ് മാനുവൽ അഗസ്റ്റിൻ, അഖില പി.എൽ, ജോതിഷ് എം.കെ, ഫാത്തിമ ഷെറിൻ എന്നിവർ പരിപാടിയിൽ പങ്കാളികൾ ആയി.

Related posts

കൂരിക്കുഴിയിൽ തെങ്ങ് ഒടിഞ്ഞു വീണ് ഇലക്ട്രിസിറ്റി പോസ്‌റ്റുകൾ തകർന്നു.

Sudheer K

നാരായണൻ അന്തരിച്ചു

Sudheer K

വൈദ്യുതി ചാർജ് വർധനവിനെതിരെ കാഞ്ഞാണിയിലെ കെഎസ്ഇബി സബ് സ്റ്റേഷനിലേക്ക് മണലൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ മാർച്ചും ധർണ്ണയും.

Sudheer K

Leave a Comment

error: Content is protected !!