അന്തിക്കാട്: പടിയം എടത്തിരി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ 14 മത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞവും പ്രതിഷ്ഠാദിന മഹോത്സവവും കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ പ്രോംരാജ് ചൂണ്ടലത്ത് ഉദ്ഘാടനം നിർവഹിച്ചു. ക്ഷേത്ര ഉപദേശകസമിതി പ്രസിഡണ്ട് പ്രസാദ് ചേർത്തേടത്ത് അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്ര ആലോഷ കമ്മിറ്റി രക്ഷാധികാരി രാംകുമാർ കാട്ടാനിൽ, ക്ഷേത്രതന്ത്രി ഹരിനാരായണൻ നമ്പൂതിരി, ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി ബാലകൃഷ്ണൻ പുറക്കോട്ട്, ക്ഷേത്ര ഉപദേശ സമിതി ജോ. സെrകട്ടറി സന്തോഷ് തണ്ടാശ്ശേരി എന്നിവർ പങ്കെടുത്തു.