തൃപ്രയാർ: സർദാർ ഗോപാലകൃഷ്ണന്റെ 75 ആം രക്തസാക്ഷിത്വ ദിനം ആചരിച്ചു. സിപിഐഎം, സിപിഐ എന്നീ ഇരു പാർട്ടികളുടെയും സംയുക്ത നേതൃത്വത്തിലാണ് സർദാർ ദിനം ആചരിച്ചത്. രാവിലെ എരിയയിലെ മുഴുവൻ ബ്രാഞ്ചുകളിലും പതാക ഉയർത്തി. എടത്തിരുത്തി ബസാറിലും ചെന്ത്രാപ്പിന്നി സെൻ്ററിലും പുഷ്പാർച്ചന നടത്തി. വൈകീട്ട് എടമുട്ടത്ത് നിന്ന് നൂറ് കണക്കിന് പേർ അണിനിരന്ന പ്രകടനം ആരംഭിച്ചു. തുടർന്ന് പുളിച്ചോട് സെൻ്ററിൽ പൊതുസമ്മേളനവും നടന്നു. സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം എൻ.എൻ. കൃഷ്ണദാസ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ പി കെ ഷാജു അധ്യക്ഷനായി.സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, ഇ.ടി. ടൈസൺ എംഎൽഎ, സി.പി.ഐ.എം ഏരിയ സെക്രട്ടറി എം.എ ഹാരിസ്ബാബു, ജില്ലാ കമ്മിറ്റിയംഗം പി.എം. അഹമ്മദ്, പ്രൊ.കെ.യു. അരുണൻ,അഡ്വ.വി.കെ. ജ്യോതിപ്രകാശ്, കെ.എ. വിശ്വംഭരൻ, കെ.ആർ. സീത, അഡ്വ സുദർശൻ, ടി.എൻ. തിലകൻ, ടി.കെ. ചന്ദ്രബാബു, എ.വി. സതീഷ്, ഷീന വിശ്വൻ എന്നിവർ സംസാരിച്ചു.