അന്തിക്കാട്: ചെമ്മാപ്പിള്ളിയിൽ വർക്ക് ഷോപ്പിൽ നിർത്തിയിട്ടിരുന്ന രണ്ട് ബസുകളിലെ ബാറ്ററികൾ മോഷണം പോയി. തൃശൂർ- കോതകുളം റൂട്ടിൽ ഓടുന്ന ബട്ടർഫ്ലൈ, പറവൂർ- ഗുരുവായൂർ റൂട്ടിൽ ഓടുന്ന കുമ്മാട്ടി എന്നീ ബസുകളുടെ രണ്ട് വീതം ബാറ്ററികളാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. ചെമ്മാപ്പിള്ളിയിലെ ഹസീൻ വർക്ക്ഷോപ്പിൽ നിന്നുമാണ് ഇവ നഷ്ടപ്പെട്ടത്. അന്തിക്കാട് പോലീസിൽ പരാതി നൽകി.