ചാഴൂർ: വൃദ്ധജന സമിതിയുടെ കുടുംബ സംഗമവും പതിനേഴാം വാർഷികവും. ജനുവരി 30 ന് നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10 മുതൽ പന്ത്രണ്ടര വരെയുള്ള കുടുംബസംഗമം കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റും വയലാർ അവാർഡ് ജേതാവുമായ അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്യും രണ്ട് മുതൽ ആറു വരെയുള്ള വാർഷികാഘോഷത്തിൻ്റെ ഉദ്ഘാടനം നാട്ടിക എം എംഎൽഎ സി.സി. മുകുന്ദനും സമിതിയുടെ സോവനീർ പ്രകാശനം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയും നോവലിസ്റ്റുമായ സുരേന്ദ്രൻ മങ്ങാട്ടും കലാസന്ധ്യ സിനിമാ സീരിയൽ നടൻ സിദ്ധരാജും ഉദ്ഘാടനം ചെയ്യും. മുഖ്യപ്രഭാഷണം സോവനീറിന്റെ ചീഫ് എഡിറ്റർ ഷെരീഫ് ഇബ്രാഹിം നിർവഹിക്കും. ജില്ലാ സാമൂഹ്യ നീതി വകുപ്പ് ഓഫീസർ കെ. ആർ. പ്രദീപൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. മോഹൻദാസ്, ബ്ലോക്ക് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ. രാമചന്ദ്രൻ, വാർഡ് മെമ്പർ പ്രിയ ഷോബിരാജ്, കോ – ഓപറേറ്റിവ് ബാങ്ക് വൈസ് പ്രസിഡൻ്റ് മോഹൻദാസ് കൈമാപറമ്പിൽ, മുൻ എം എൽ എ ഗീത ഗോപി, മുൻമന്ത്രി വി.എസ്. സുനിൽകുമാർ എന്നിവർ പങ്കെടുക്കും.
സമിതി അംഗങ്ങളുടേയും കുടുംബാംഗങ്ങളുടേയും കലാപ്രകടനങ്ങൾ, ആദരവ് നൽകൽ തുടങ്ങിയവയുണ്ടാകും. വൃദ്ധജനസമിതി ചാഴൂർ പഞ്ചായത്ത് പ്രസിഡൻ്റ്
ജോസ് ഇഞ്ചോടിക്കാരൻ, സെക്രട്ടറി ദിവാകരൻ കോക്കാന്ത്ര, ട്രഷറർ രവീന്ദ്രൻ തിരുമുറ്റം, വൈസ് പ്രസിഡൻ്റ് കോമളവല്ലി മുത്തുമണി, ജോ. സെക്രട്ടറി ഗിരീഷ് പടുക്കപറമ്പിൽ, ഷെരീഫ് ഇബ്രാഹീം എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.