പാവറട്ടി: റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്ക് സാമൂഹിക വിരുദ്ധർ കത്തിച്ചതായി പരാതി പുലർച്ചെ ഒരു മണിക്കും രണ്ടു മണിക്കും ഇടയിലാണ് വാഹനം കത്തിച്ചിട്ടുള്ളത് പാവറട്ടി മരുതിയൂർ ആസാദ് റോഡിൽ പഴക്കാട്ടിൽ അഷറഫിന്റെ ഉടമസ്ഥ ബൈക്കാണ് കത്തിച്ചത് ‘ പാവറട്ടി പോലീസിൽ പരാതി നൽകി.
പ്രദേശത്ത് തൊഴിലുറപ്പ് പദ്ധതിയിൽ കോൺക്രീറ്റ് റോഡ് നിർമ്മിക്കുന്നതിനാൽ ബൈക്ക് വീട്ടിലേക്ക് കയറ്റാതെ റോഡരികിലാണ് വെച്ചിരുന്നത്. പാവറട്ടിയിൽ മത്സ്യ വില്പനക്കാരനായ അഷറഫ് 10 45 ഓടയാണ് വാഹനം റോഡരികിൽ നിർത്തിയത് 12.45 വാഹനം റോഡരികിൽ നിന്നിരുന്നു. അതിനുശേഷമാണ് വാഹനം കത്തിയത് മകൻറെ സുഹൃത്താണ് ബൈക്ക് കത്തിയ വിവരം വീട്ടുകാരെ അറിയിച്ചത്. വാഹനം പൂർണമായും കത്തിയ നിലയിലാണ്.