എളവള്ളി: കടവല്ലൂരിൽബസ് യാ ത്രക്കിടെ സ്വകാര്യ ബസിൻ്റെ പിൻ ചക്രം ദേഹത്തിലൂടെ കയറി കണ്ടക്ടർക്ക് ഗുരുതര പരിക്കേറ്റു. എളവള്ളി സ്വദേശി പറങ്ങനാട്ട് ധനേഷനാണ് പരിക്കേറ്റത്. തൃശൂർ – ചിറ്റാട്ടുകര റൂട്ടിൽ സർവീസ് നടത്തുന്ന ജഗന്നാഥൻ ബസിലെ കണ്ടക്ടറാണ്. കടവല്ലൂർ മേനോൻ സ്റ്റോപ്പിൽ ആളെ ഇറക്കി ബസ്സിലേക്ക് ഓടിക്കയറുന്നതിടയിൽ കാൽ വഴുതി ബസ്സിന് അടിയിലേക്ക് വീഴുകയായിരുന്നു. ഉടൻ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു