അരിമ്പൂർ: അലക്ഷ്യമായി വലിച്ചെറിയുന്നതിനു പകരം കുപ്പികളും മറ്റും ശേഖരിച്ച് പരിസര ശുചീകരണം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അരിമ്പൂർ പഞ്ചായത്ത് നടപ്പിലാക്കുന്ന ബോട്ടിൽ ബൂത്തുകൾ വിവിധയിടങ്ങളിൽ സ്ഥാപിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത അജയകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് സി.ജി. സജീഷ് അധ്യക്ഷത വഹിച്ചു. അരിമ്പൂർ സെൻ്റർ, അഞ്ചാംകല്ല്, കുന്നത്തങ്ങാടി, മനക്കൊടി എന്നിവിടങ്ങളിലാണ് ആറിടത്തായി ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചത്. തുടർന്ന് വിവിധയിടങ്ങളിൽ മാലിന്യ ശേഖരണത്തിനായി മിനി എം.സി.എഫുകളും ആരംഭിക്കാൻ പഞ്ചായത്തിന് പദ്ധതിയുണ്ട്.