News One Thrissur
Updates

എറവ് കൈപ്പിള്ളി അകമ്പാടം കൊയ്ത്തുത്സവം

അരിമ്പൂർ: എറവ് – കൈപ്പിള്ളി അകമ്പാടത്തെ കൊയ്ത്തുത്സവം . തൃശൂർ ജില്ലാ സബ് കളക്ടർ അഖിൽ വി. മേനോൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശശിധരൻ അധ്യക്ഷത വഹിച്ചു. 117 ഏക്കർ വരുന്ന എറവ് കൈപ്പിള്ളി പാടശേഖരത്തിൽ ഉമ നെൽവിത്താണ് വിതച്ചിരുന്നത്. കർഷകർക്ക് സ്വകാര്യ മില്ലുകാരുടെ ഭാഗത്ത് നിന്ന് നേരിടേണ്ടി വരുന്ന ചൂഷണങ്ങൾ ചടങ്ങിൽ ബ്ലോക്ക് പ്രസിഡൻ്റ് പരാമർശിച്ചു. ദീർഘകാലം പാടശേഖര സമിതിക്ക് നേതൃത്വം നൽകിയ മോഹൻ പച്ചാപിള്ളിയെ ചടങ്ങിൽ ആദരിച്ചു. പാടശേഖര സമിതി പ്രസിഡൻ്റ് അഡ്വ.വി.സുരേഷ് കുമാർ, സെക്രട്ടറി ഉമ ശശി, ജോ.സെക്രട്ടറി എ.എൽ.റാഫേൽ, കൃഷി ഓഫീസർ സ്വാതി സാബു, ജനപ്രതിനിധികളായ കെ.രാഗേഷ്, ജെൻസൻ ജെയിംസ്, സി.പി.പോൾ, വൃന്ദ, സുനിത ബാബു തുടങ്ങിയവർ പങ്കെടുത്തു.

Related posts

കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരിച്ചു കിട്ടാൻ ബാങ്കിനു മുന്നിൽ വസ്ത്രമുരിഞ്ഞ് പ്രതിഷേധം

Sudheer K

ഓണത്തിന് 2 മാസത്തെ ക്ഷേമപെൻഷൻ; ഒരുമാസത്തെ കുടിശ്ശികയും ഈ മാസത്തെ പെൻഷനും നൽകും; വിതരണം ഈ മാസം അവസാനത്തോടെ.

Sudheer K

ഗോവിന്ദൻ എഴുത്തച്ഛൻ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!