മതിലകം: മൂന്നുപീടികയിലുള്ള ചാന്ദ് വി ബാറിൽ 2018 ൽ ഉണ്ടായ വഴക്കിനെ തുടർന്ന് അർസൽ തിണ്ടിക്കൽ എന്നയാളെ വധിക്കാൻ ശ്രമിച്ച കേസ്സിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയായ കണ്ണനാംകുളം മുന്നാക്കപറമ്പിൽ നൗഷാദ് (49) നെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു. ജില്ല പോലീസ് മേധാവി ബി. കൃഷ്ണകുമാറി ൻെറ നിർദ്ദേശാനുസരണം പിടികിട്ടാപ്പുള്ളികൾക്കെതിരെ നടന്നുവരുന്ന സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് നടത്തിയ അന്വേഷണത്തിനിടയിലാണ് പ്രതി പിടിയിലായത്. പ്രതി കണ്ണനാംകുളത്തുളള വിട്ടിൽ എത്തിയെന്ന് രഹസ്യവിവരം പോലീസിന് ലഭിച്ചതിനെ തുടർന്നാണ് മതിലകം പോലീസ് പ്രതിയെ പിടികൂടിയത്. ഒളിവിലായിരുന്ന പ്രതിക്കെതിരെ ഇരിഞ്ഞാലക്കുട അഡീഷണൽ അസി. സെഷൻസ് കോടതി 2023 ഡിസംബർ മാസത്തിൽ പിടികിട്ടാപ്പുളളിയായി വാറണ്ട് പുറപ്പെടുവിച്ചു. മതിലകം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ. ഷാജി. എം.കെ., സബ്ബ് ഇൻസ്പെക്ടർ രമ്യ കാർത്തികേയൻ, അസി.സബ്ബ് ഇൻസ്പെക്ടർമാരായ പ്രജീഷ്, ഷൈജു, സിവിൽ പോലീസ് ഓഫീസർമാരായ വിപിൻദാസ്, സബീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
previous post
next post