അന്തിക്കാട്: റേഷൻ കടകളിൽ അരിയും ഗോതമ്പും ഉൾപ്പെടെ ഭക്ഷ്യധാന്യങ്ങൾ ലഭ്യമാകാത്തതിനെതിരെ അന്തിക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിററിയുടെ നേത്യത്വത്തിൽ റേഷൻ കടക്കു മുമ്പിൽ പ്രതിഷേധ സമരം നടത്തി. മണ്ഡലം പ്രസിഡണ്ട് കെ.ബി.രാജീവ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി.സെക്രട്ടറി സുനിൽ അന്തിക്കാട് ഉത്ഘാടനം ചെയ്തു.സംസ്ഥാനത്ത് പൊതുവിതരണ സംവിധാനം താറുമാറായെന്നും സ്വകാര്യ കച്ചവടക്കാർക്കും കുത്തകകൾക്കും പരവതാനി വിരിക്കുന്ന സർക്കാരായി പിണറായി സർക്കാർ മാറിയെന്ന് സുനിൽ അന്തിക്കാട് ആരോപിച്ചു. വി.കെ.മോഹനൻ, ഇ രമേശൻ, ബിജേഷ് പന്നിപ്പുലത്ത്, ഉസ്മാൻ അന്തിക്കാട്, ഷൈൻ പള്ളിപ്പറമ്പിൽ,ഷാനവാസ് അന്തിക്കാട്, സുധീർ പടൂർ എന്നിവർ പ്രസംഗിച്ചു. രാമചന്ദ്രൻ പള്ളിയിൽ, സാജൻ ഇയ്യാനി, ഷാജു മാളിയേക്കൽ, വി.ഉണ്ണികൃഷ്ണൻ, യു. നാരായണൻകുട്ടി, എൻ.എച്ച്.അരവിന്ദാക്ഷൻ, ശ്രീജിത്ത് പുന്നപ്പുള്ളി, ഷീജ രാജു, സി.വി.ഗോപി എന്നിവർ നേത്യത്വം നൽകി.