തൃശൂർ: റെയിൽവേ സ്റ്റേഷനിൽ പെയിന്റ് പാത്രങ്ങളിൽ കടത്താൻ ശ്രമിച്ച 20 കിലോ കഞ്ചാവ് റെയിൽവേ പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിൽ. വെസ്റ്റ് ബംഗാൾ സ്വദേശി കമൽകുമാർ മണൽ ആണ് പിടിയിലായത്. 20 ലിറ്ററിന്റെ പെയിന്റ് ബക്കറ്റിനുള്ളിൽ പാക്ക് ചെയ്ത് ഉറപ്പിച്ച ശേഷം അതിനുമുകളിൽ പെയിന്റ് നിറച്ചാണ് പ്രതി കഞ്ചാവ് കടത്തിയത്. ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് ആർപിഎഫ്, തൃശ്ശൂർ ആർപിഎഫ്, എക്സൈസ് ഇന്റലിജൻസ് തൃശൂർ, എക്സൈസ് സർക്കിൾ തൃശൂർ, ജിആർപി തൃശൂർ, എന്നിവ അടങ്ങുന്ന സ്ക്വാഡാണ് പ്രതിയെ പിടികൂടിയത്.
previous post