കയ്‌പമംഗലം: ദേശീയപാതയിൽ കാളമുറിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്ക്. കയ്‌പമംഗലം കൂരിക്കുഴി സ്വദേശി വളവത്ത് സൂരജ് (20) നാണ് പരിക്ക്. ഇയാളെ വി വൺ ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. വടക്ക് ഭാഗത്ത് നിന്നും വന്നിരുന്ന കാറു തെക്ക് ഭാഗത്ത് നിന്നും വന്നിരുന്ന ബൈക്കുമാണ് അപകടത്തിൽ പെട്ടത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു.
previous post