കൈപ്പമംഗലം: കൂരിക്കുഴി കമ്പനിക്കടവിൽ വീണ്ടും കടലാമയുടെ ജഡം കരയ്ക്കടിഞ്ഞു. ഇന്ന് രാവിലെ മത്സ്യത്തൊഴിലാളികളാണ് കടവിന് വടക്ക് ഭാഗത്ത് വിസ്‌മയ തീരം പാർക്കിന് സമീപം കടലാമയുടെ ജഡം കണ്ടെത്തിയത്. അഴുകിത്തുടങ്ങിയ നിലയിലാണ് ജഡം. ഏതാനും മാസം മുൻപും സമാന രീതിയിൽ കടലാമകളുടെ ജഡം ഇവിടെ കരയ്ക്കടിഞ്ഞിരുന്നു.