മുല്ലശ്ശേരി: വെറ്റിനറി ആശുപത്രി മുഖേന തെരുവുനായ്ക്കൾക്കുള്ള റാബീസ് പ്രതിരോധ വാക്സിൻ എടുത്ത തെരുവുനായകളിൽ പലതും തളർന്നു വീണ് ചാവുന്നതായി പരാതി. മുല്ലശ്ശേരി പഞ്ചായത്ത് അതിർത്തിയായ ചീരോത്ത് പടിക്കു സമീപം കാച്ചർമാർ പിടിച്ച് കുത്തിവെച്ച ആറോളം നായ്ക്കുഞ്ഞുങ്ങളാണ് തളർന്നുവീണത്. അവയിൽ 2 എണ്ണം ചത്തു.അമിത ഡോസ് നൽകിയതോ, മൂന്നു മാസം പ്രായം കവിയാത്തതായതു കൊണ്ടോ ആണ് മരണപ്പെട്ടതെന്ന് സംശയിക്കുന്നതായി അനിമൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് അംഗങ്ങൾ പറഞ്ഞു.
next post