വലപ്പാട്: സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലെ വിശുദ്ധ സെബാസ്ത്യാനോസിന്റെ തിരുനാൾ 30, 31,ഫെബ്രുവരി ഒന്ന് തീയതികളിൽ ആഘോഷിക്കും. ഇന്ന് വൈകിട്ട് 6ന് ദീപാലങ്കാരം സ്വിച്ച്ഓൺ സംവിധായകൻ ലാൽജോസ് നിർവഹിക്കും. 30ന് വിവിധ കർമങ്ങൾക്ക് ഫാ.ജിന്റോ പെരേപ്പാടൻ മുഖ്യകാർമികനാകും. 31 ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, പാട്ടുകുർബാന എന്നിവ നടക്കും. മുൻ വികാരി ഫാ.ബാബു അപ്പാടൻ മുഖ്യകാർമികത്വം വഹിക്കും. ഫാ.ജെയ്സൺ കൂനംപ്ലാക്കൽ തിരുനാൾ സന്ദേശം നൽകും. ഫാ. പോൾ കള്ളിക്കാടൻ സഹകാർമികനാകും. വൈകിട്ട് 4ന് പ്രദക്ഷിണം. ഫെബ്രുവരി ഒന്നിന് രാത്രി 7ന് മ്യൂസിക് ബാൻഡ് മെഗഫ്യൂഷൻ ഷോ ഉണ്ടാകും.