തൃശൂർ: ഏങ്ങണ്ടിയൂരിലെ ദലിത് യുവാവ് വിനായകനെ അകാരണമായി പാവറട്ടി പോലീസ് കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കേസില്‍ പട്ടികജാതി -പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമ നടപടികള്‍ പരിഗണിക്കുന്ന തൃശൂരിലെ പ്രത്യേക കോടതി ആത്മഹത്യാ പ്രേരണാ കുറ്റം രണ്ട് പോലീസുകാരില്‍ ചുമത്തപ്പെട്ട സാഹചര്യത്തില്‍ അവരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ദലിത് സമുദായമുന്നണി തൃശൂര്‍ ജില്ല കമ്മിറ്റി കലക്ട്രേറ്റിനു മുന്നില്‍ ധര്‍ണ്ണ നടത്തി ധര്‍ണ്ണ ഡി.എസ്.എം ചെയര്‍മാന്‍ സണ്ണി.എം. കപിക്കാട് ഉദ്ഘാടനം ചെയ്തു. വിനായകന്റെ കുടുംബത്തിന് ലഭിക്കേണ്ട സമാശ്വാസ ധനം തടഞ്ഞുവെച്ചത് ഉടനെ നല്‍കുക, വിനായകന്റെ സഹോദരന് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കുക, സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുക, എന്നീ കാര്യങ്ങളും സര്‍ക്കാര്‍ അടിയന്തിരമായി നടത്തണമെന്ന് ധര്‍ണ്ണയില്‍ അതരിപ്പിച്ച പ്രമേയം ആവശ്യപ്പെട്ടു ഏഴ് വര്‍ഷമായി വിനായകന്റെ കുടുംബം നടത്തുന്ന നീതിക്കായുള്ള നിയമ പോരാട്ടത്തില്‍ കുടുംബത്തോടൊപ്പം നിന്ന് പോലീസിലെ ഗുണ്ടകളുംnക്രിമിനലുകളായ ജാതിവാദികള്‍ക്ക് മാതൃകാ ശിക്ഷ ഉറപ്പാക്കുന്നതിന് ശക്തമായ നിയമ പോരാട്ടം സുപ്രീം കോടതി വരെ ഡി.എസ്.എം തുടരുമെന്ന് ഉദ്ഘാടകന്‍ പറഞ്ഞു. ഇന്ത്യ ജനാധിപത്യ രാജ്യമായിട്ടും ഉദ്യോഗസ്ഥ പോലീസ് സംവിധാനം ജാതിയില്‍ അധിഷ്ഠിതമായ ജനാധിപത്യ വിരുദ്ധതയും മനുഷ്യാവകാശ വിരുദ്ധതയും തുടരുകയാണ്. ഇതിനെ ചെറുക്കുന്നതിനായി പ്രചരണ – പ്രക്ഷോഭ പരിപാടികള്‍ ദലിത് സമുദായ മുന്നണി നടത്തുന്നതാണെന്നും സണ്ണി എം. കപിക്കാട്പറഞ്ഞു. വിവിധ ദലിത് സംഘടനാ നേതാക്കളും ആക്ടിവിസ്റ്റുകളും ധര്‍ണയില്‍ പങ്കെടുത്തു. ഡി.എസ്.എം. വൈസ് ചെയര്‍മാന്‍ മണികണ്ഠന്‍ കാട്ടാമ്പിള്ളി ആമുഖ പ്രഭാഷണം നടത്തി.ജില്ല പ്രസിഡണ്ടിന്റെ ചുമതല വഹിക്കുന്ന വി.ഐ. ശിവരാമന്‍, അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ.ദിലീപ് കുമാര്‍ സ്വാഗതം പറഞ്ഞു. ധര്‍ണ സമരത്തില്‍ കെപിഎം എസ് ജില്ലാ സെക്രട്ടറി ഇ.കെ.മോഹന്‍ദാസ്, ദിശ ജനറല്‍ സെക്രട്ടറി എസ്.കുമാര്‍ അന്തിക്കാട് ഡി വൈ സി സംസ്ഥാന പ്രസിഡണ്ട് കെ.വത്സകുമാരി, കേരള പടന്ന മഹാ സഭ സംസ്ഥാന ഉപദേശക സമിതി അംഗം സി.എം.രാധാകൃഷ്ണന്‍,, മാധ്യമ പ്രവര്‍ത്തകന്‍ ഐ. ഗോപിനാഥ്, കൊടുങ്ങല്ലൂര്‍ കൂട്ടായ്മ പ്രതിനിധി എന്‍.ബി. അജിതന്‍ , എ.എം. ഗഫൂര്‍, ഇവൈഎം സംസ്ഥാന സെക്രട്ടറി കെ. സന്തോഷ് കുമാര്‍, ഡി.എസ്. എസ് ചെയര്‍മാന്‍ ടി.കെ. ബാബു, ഡി.എസ്.എം സംസ്ഥാന നേതാക്കളായ കെ.എം. കൃഷ്ണന്‍കുട്ടി, വേലായുധന്‍ പുളിക്കല്‍, സന്തോഷ് മുല്ല, സി.വി. മണി,ഷൈജു വാടാനപ്പിള്ളി , പി.ജി. സുഗുണ പ്രസാദ്, പി.കെ. സന്തോഷ് കുമാര്‍ കെ.കെ. കുമാരന്‍, അസ്വ. പി.കെ. പ്രദിപ് കുമാര്‍, അഡ്വ. വത്സന്‍ എന്നിവര്‍ പ്രസംഗിച്ചു.
next post