എസ്എൻപുരം: സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പി.വെമ്പല്ലൂരില്‍ നടത്തിയ വാഹനപരിശോധനയിൽ 200 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നമായ ഹാന്‍സുമായി രണ്ട് പേരെ മതിലകം പോലീസ് പിടികൂടി. കൊടുങ്ങല്ലൂര്‍ സ്വദേശി കുഴക്കണ്ടത്തില്‍ സിയാദ്, പി.വെമ്പല്ലൂര്‍ കുടിലിങ്ങബസാര്‍ സ്വദേശി ചാണാടിക്കല്‍ സന്ദീപ് എന്നിവരാണ് പിടിയിലായത്. സിയാദിന്റെ കയ്യില്‍ നിന്നും ഹാന്‍സ് വി്ല്‍പ്പന നടത്തി കിട്ടിയ 18010 രൂപയും കണ്ടെത്തിയതായി പോലീസ് അറിയിച്ചു.
മതിലകം എസ്.എച്ച്.ഒ. കെ.എം. ഷാജി, എസ്.ഐ. രമ്യ കാര്‍ത്തികേയന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.