തളിക്കുളം: എരണേഴത്ത് ഭഗവതി ക്ഷേത്ര മഹോത്സവം വർണ്ണാഭമായി.. മേളകലാരത്നം ചൊവ്വല്ലൂർ മോഹനൻ്റെ നേതൃത്വത്തിൽ പഞ്ചാരിമേളത്തിൻ്റെ അകമ്പടിയോടെ അഞ്ച് ഗജവീരൻമാരെ അണിനിരത്തിയാണ് പ്രഭാത ശിവേലി നടന്നത്. വൈകീട്ട് ഒമ്പത് ഗജവീരൻമാരുടെ അകമ്പടിയോടെ കാഴ്ച ശിവേലി നടന്നു. ചിറക്കൽ കാളിദാസൻ ദേവിയുടെ തിടമ്പേറ്റി. കീഴില്ലം ഗോപാലകൃഷ്ണൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യവും ഗിന്നസ് ഡോ : ശുകപുരം ദിലീപ്, ആസ്ഥാന വിദ്ധ്യാൻ മേള പൂനാരി ഉണ്ണികൃഷ്ണൻ്റെയും നേതൃത്വത്തിൽ പാണ്ടിമേളവും വൈകിട്ട് വർണ്ണമഴയും വോയ്സ് ഓഫ് കൊച്ചിൻ്റെ പാട്ടുത്സവും തായമ്പക,ഗുരുതി തർപ്പണം, രാത്രി എഴുന്നള്ളിപ്പ് എന്നിവ നടന്നു.ക്ഷേത്രം ഭരണസമിതി പ്രസിഡൻ്റ് റോഷ് എ.ആർ, സെക്രട്ടറി സ്മിത്ത് ഇ.വി.എസ്, വൈസ് പ്രസിഡന്റ് ഷൈജു ഇ.എസ്, ജോ: സെക്രട്ടറി പ്രിൻസ് മദൻ, ഖജാൻജി ഷെറി ഇ.വി, ഉന്നതാധികാര സമിതി അംഗങ്ങളായ പ്രദിപ് ഇ.സി, സുഭാഷിതൻ ഇ.പി.കെ ബാബു എ, ആർ ചേർക്കര, മോഹൻദാസ് ഇ വി വി, ശരികുമാർ ഇവികെ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. വ്യാഴാഴ്ച രാവിലെ നടക്കുന്ന ആറാട്ട് മഹോത്സവത്തോടെ ഉത്സവം സമാപിക്കും.
previous post