വലപ്പാട്: പഞ്ചായത്തിലെ 5അങ്കണവാടികൾക്ക് ജനകീയാസൂത്രണ പദ്ധതി പ്രകാരം എസിയുo 10അങ്കണവാടികൾക് വാട്ടർ പ്യൂരി ഫൈറും വിതരണം ചെയ്തു. അങ്കണവാടികളുടെ അടിസ്ഥാനം സൗകര്യം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയാണ് 3.35ലക്ഷം ചിലവഴിച്ചു പദ്ധതി നടപ്പിലാക്കിയാത്. പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക് ഉദ്ഘാടനം നിർവഹിച്ചു..വൈസ് പ്രസിഡന്റ് വി.ആർ.ജിത്തു അധ്യക്ഷത വഹിച്ച ചടങ്ങിൽ കാര്യാ സ്റ്റാൻഡിങ് കമ്മിറ്റീ ചെയർമാൻ സുധീർ പട്ടലി, കെ.എ.തപതി, ജനപ്രതിനിധികളയ ഇ.പി. അജയഘോഷ്, ബി.കെ. മണിലാൽ, മണി ഉണ്ണികൃഷ്ണൻ, സിജി സുരേഷ്, രശ്മി ഷിജോ, വൈശാഖ് വേണുഗോപാൽ,അനിത തൃത്തീപ്കുമാർ,ഫാത്തിമ സലീം, ഐസി ഡിഎസ് സൂപ്പർവൈസർ ജെസീറ എന്നിവർ സംസാരിച്ചു.