തൃപ്രയാർ: കേരള ഹോട്ടൽ & റസ്റ്റോറൻറ് അസോസിയേഷനും (കെ.എച്ച്.ആർ.എ) നാട്ടിക തൃപ്രയാർ മർച്ചന്റ് അസോസിയേഷൻ( ടി.എൻ.എം.എ) യൂത്ത് വിങ്ങും സംയുക്തമായി ഹോട്ടൽ, ബേക്കറി , മത്സ്യ മാംസ വിതരണക്കാർക്ക് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഹെൽത്ത് സൂപ്പർവൈസർ ഗോപകുമാർ യോഗം ഉദ്ഘാടനം നിർവഹിച്ചു.വൈസ് പ്രസിഡൻറ് ഹരിദാസ് അധ്യക്ഷത വഹിച്ചു. തളിക്കുളം ഹെൽത്ത് ഇൻസ്പെക്ടർ മുജീബ് , നാട്ടിക ഹെൽത്ത് ഇൻസ്പെക്ടർ റീജ എന്നിവർ ബോധവൽക്കരണക്ലാസുകൾ എടുത്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അഞ്ജു , കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ സെക്രട്ടറി അക്ഷയ് എസ് കൃഷണ, ടിഎൻഎംഎ സെക്രട്ടറി സുരേഷ് ഇയാനി, ടിഎൻഎംഎ യൂത്ത് വിംഗ് സെക്രട്ടറി മാനസ് കെ.എച്ച്.ആർ.എ ആക്ടിംഗ് പ്രസിഡൻറ് അഷ്റഫ് എന്നിവർ സംസാരിച്ചു.. ട്രഷറർ റഹ്മത്ത് ബാബു ജോ.സെക്രട്ടറി ജാവിദ്, ഷെന്ബ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ബഷീർ ബിനോയ് ,രാജു നമ്പീശൻ ,റഷീദ്, കിഷോർ ,ഇബ്രാഹിം,കെ.എച്ച്.ആർ.എ യൂത്ത് വിംഗ് സെക്രട്ടറി സ്മിജിത്, കെ.എച്ച്.ആർ.എ യൂത്ത് വിംഗ് ഭാരവാഹികളായ ഷബീർ, ഹമീദ്, റഫീഖ്, ഹാരിസ്, ആകാശ് എന്നിവർ നേതൃത്വം നൽകി.