പെരിങ്ങോട്ടുകര: വാഗാ ബോൺസ് ക്രിക്കറ്റ് അക്കാദമിയുടെ കരാട്ടുപറമ്പിൽ രാധാകൃഷ്ണൻ സ്മാരക ഓൾ കേരള ക്രിക്കറ്റ് ടൂർണമെന്റ് വ്യാഴാഴ്ച തുടങ്ങുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 13 വയസ്സിന് താഴെയുള്ളവർക്കായാണ് മത്സരം. 16 ക്രിക്കറ്റ് അക്കാദമികൾ പങ്കെടുക്കും. വിജയികൾക്ക് ട്രോഫിയും ഒന്നാം സമ്മാനം 33333 രൂപ, രണ്ടാം സമ്മാനം 22222 രൂപ, മികച്ച കളിക്കാരന് 5000 രൂപ എന്നിങ്ങനെയും നൽകും. ഫെബ്രുവരി 16നാണ് ഫൈനൽ. പഴുവിൽ ഗോകുലം കോളജിന് സമീപത്തെ മൈതാനത്ത് കേരള ക്രിക്കറ്റ് അസോസിയേഷൻ കൗൺസിലർ കെ. സതീശൻ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ഡോ. വി.എസ്. ശിവപ്രസാദ്, എ.എസ്. മനോജ്, ഷാജികുമാർ, സി.എസ്. രാജേഷ്, പി.എ. സലിം എന്നിവർ പങ്കെടുത്തു.
previous post