എടത്തിരുത്തി: വീണ്ടും കുടിവെള്ളവിതരണ പൈപ്പ് പൊട്ടി. എടത്തിരുത്തി പറയൻകടവ് പാലത്തിന് പടിഞ്ഞാറ് ഭാഗത്താണ് ഇന്ന് രാവിലെ പത്ത് മണിയോടെ പൈപ്പ് പൊട്ടിയത്. തീരദേശപഞ്ചായത്തുകളിലേയ്ക്ക് വെള്ളമെത്തിക്കുന്ന പ്രധാന ലൈനായ 700 എം.എം. പ്രിമോ പൈപ്പാണ് ഇവിടെ പൊട്ടിയത്. വൻ തോതിൽ വെള്ളം ചോരുന്നുണ്ട്. കഴിഞ്ഞ ദിവസം എടത്തിരുത്തിയിലെ ഏറാക്കലിൽ പൈപ്പ് മാറ്റിയിട്ട ശേഷം ഇന്നലെ രാത്രി ഭാഗികമായി പംബിങ്ങ് പുനരാരംഭിച്ചശേഷമാണ് പറയൻകടവിൽ പൈപ്പ് പൊട്ടിയത്. ഇതോടെ പംബിങ്ങ് വീണ്ടും നിർത്തിവെച്ചിരിക്കുകയാണ്.
previous post
next post