കണ്ടശാംകടവ്: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചു പേർക്ക് പരിക്കേറ്റു. കണ്ടശാംകടവ് സ്വദേശി എരനേഴത്ത് വീട്ടിൽ അരുൺ (32),കാരമുക്ക് കോലാട്ട് വീട്ടിൽ ശ്രീധർ (29),കണ്ടശാംകടവ് സ്വദേശികളായ ശ്രീരാഗ് (25),അലൻ (26),മണലൂർ കണ്ണൻപറമ്പിൽ വീട്ടിൽ പ്രവാസ് (33)എന്നിവർക്ക് ആണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രി 10 ഓടെ എടത്തറ അമ്പല വളവിൽ വച്ചായിരുന്നു അപകടം. പരിക്കേറ്റവരെ കണ്ടശാംകടവ് ഡികോഡ് ആംബുലൻസ് പ്രവർത്തകരും തളിക്കുളം മെക്ക്സിക്കാൻ ആംബുലൻസ് പ്രവർത്തകരും ചേർന്ന് തൃശ്ശൂർ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.