എളവള്ളി: ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. പൂച്ചക്കുന്ന് സ്വദേശിയായ കൈപ്പറമ്പ് വീട്ടിൽ സന്ദീപ് (28) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും 400 ഗ്രാം തൂക്കം വരുന്ന ഫാഷിഷ് ഓയിൽ പിടിച്ചെടുത്തു. വ്യാഴാഴ്ച പുലർച്ചയോടെയാണ് സംഭവം. പാവറട്ടി പോലീസും, കമ്മീഷണറുടെ സ്ക്വാഡും കൂടിയാണ് പ്രതിയെ പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.