വെങ്കിടങ്ങ്: വിനോദസഞ്ചാര മേഖലക്ക് പുത്തനുണർവ് നൽകി മണലൂർ നിയോജക മണ്ഡലത്തിലെ ഏനാമാവ് കായലിൽ വാട്ടർ സ്പോർട്സ് ആരംഭിച്ചു. ബോട്ടിംഗ്, കയാക്കിംഗ് എന്നീ സർവീസുകളാണ് ആരംഭിച്ചത്.15 പേർക്ക് യാത്ര ചെയ്യാനാകുന്ന സോളാർ ബോട്ടിൽ 1 മണിക്കൂർ യാത്രക്ക് 2500 രൂപയാണ് ടിക്കറ്റ് നിരക്ക്.
ഏനാമാവ് നെഹ്റു പാർക്കിൽ ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ മുഖേനെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഏനാമാവ് നെഹ്റു പാർക്കിൽ മുരളി പെരുനെല്ലി എംഎൽഎ ഉദ്ഘാടനം ചെയ്തു. തൃശൂർ ജില്ലകളക്ടർ അർജ്ജുൻപാണ്ഡ്യൻ ഐഎഎസ് അധ്യക്ഷനായി. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലതി വേണുഗോപാൽ, വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡൻ്റ് കൊച്ചപ്പൻ വടക്കൻ, വൈ. പ്രസിഡൻ്റ് മുംതാസ് റസാക്ക്,ജില്ല പഞ്ചായത്ത് അംഗം ബെന്നി ആൻ്റണി, വിനോദ സഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആർ.സി. പ്രേംഭാസ്, തൃശൂർ ഡിടിപിസി സെക്രട്ടറി സി. വിജയ് രാജ്. എന്നിവർ സംസാരിച്ചു.