തളിക്കുളം: ഇന്ത്യൻ നഷ്ണൽ കോൺഗ്രസ്സ് ക്ഷീണിക്കുമ്പോൾ രാജ്യത്ത് ഭിന്നിപ്പ് ശക്തിപ്പെടുന്നുവെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബലറാം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എന്നൊക്കെ ഈ രാജ്യത്ത് ശക്തമായി നിലകൊണ്ടിട്ടുണ്ടോ, അന്നെല്ലാം ജനങ്ങൾ പരസ്പര സമന്വയത്തോടെ ഒത്തൊരുമിച്ച് ജീവിക്കാറണ്ടെന്നും കോൺഗ്രസ്സ് തളരുന്നിടത്ത് വളരുന്നത് സംഘ പരിവാരമാണെന്നും വിഘടനത്തിലൂടെയുള്ള അവസരങ്ങൾ മുതലാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് സംഘ പരിവാരം ദുർബ്ബല മനസ്സുകളിലേക്ക് നുഴഞ്ഞ് കയറുന്നതെന്നും വി.ടി. ബലറാം പറഞ്ഞു.
ഇന്ത്യയിൽ കോൺഗ്രസ്സും, ആർ എസ് എസ്സും എന്നത് സജാതീയ ധ്രുവങ്ങളിൽ സഞ്ചരിക്കുന്ന രണ്ട് പ്രസ്ഥാനങ്ങളാണ്. സജാതീയ ധ്രുവങ്ങൾ വികർഷിക്കപ്പെടുന്നവയാണ്. അതുകൊണ്ടു തന്നെ സംഘ പരിവാരങ്ങളെ പ്രതിരോധിക്കുക എന്നതാണ് ഓരോ കോൺഗ്രസ്സുകാരൻ്റേയും കർത്തവ്യമെന്നും അത് നടപ്പിലാക്കാൻ കോൺഗ്രസ്സിനല്ലാതെ മറ്റൊരു പ്രസ്ഥാനത്തിനും സാദ്ധ്യമല്ലയെന്നും അദ്ദേഹം പറഞ്ഞു. മഹാത്മാഗാന്ധിയുടെ കൊലപാതകത്തെ പ്പോലും വികലമാക്കാനുള്ള സംഘപരിവാർ ശ്രമങ്ങൾ നാം കണ്ട് കൊണ്ടിരിക്കുകയെല്ലേ ചരിത്രം കീഴ്മേൽ മറിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ യഥാർത്ഥ ചരിത്ര സത്യത്തെ മുറുകെ പിടിക്കുവാനും ഒപ്പം ആ ചരിത്ര യാഥാർത്ഥ്യങ്ങളെ ഗീബൽസുകൾക്ക് വിട്ടുകൊടുക്കാതെ അടുത്ത തലമുറക്ക് പകർന്ന് നൽകാനും ഇന്ത്യാ രാജ്യത്തെ സ്നേഹിക്കുന്നവർ മുന്നോട്ട് വരണമെന്നും വി.ടി. ബലറാം പറഞ്ഞു. കെപിസിസി നിർദ്ദേശ പ്രകാരം സംസ്ഥാനത്തെ മുഴുവൻ മണ്ഡലങ്ങളിലും മഹാത്മാ ഗാന്ധി രക്ത സാക്ഷി ദിനത്തിൽ നടത്തിയ മഹത്മാ ഗാന്ധി കുടുംബ സംഗമം ജില്ല തല ഉത്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തളിക്കുളം മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് പി.എസ്. സുൽഫിക്കർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിസിസി സെക്രട്ടറിമാരായ കെ ദിലീപ് കുമാർ, വി ആർ വിജയൻ, സി.എം. നൗഷാദ്,സുനിൽ ലാലൂർ, നൗഷാദ് ആറ്റുപറമ്പത്ത്, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് പി.ഐ. ഷൗക്കത്തലി, കോൺഗ്രസ്സ് നേതാക്കളായ സി.വി. വികാസ്, ഗഫൂർ തളിക്കുളം, പി.എം. അമീറുദ്ധീൻ ഷാ, ഹിറോഷ് ത്രിവേണി, സി.വി. ഗിരി, രമേഷ് അയിനിക്കാട്ട്, ഗീത വിനോദൻ, പി.എം. സിദ്ധിക്ക്, ജീജ രാധാകൃഷ്ണൻ, എ.എം. മെഹബൂബ്, ഷൈജ കിഷോർ, ശശിധരൻ വാത്താട്ട്, മുഹമ്മദ് ഷഹബു, നീതു പ്രേം ലാൽ, കെ.ആർ. വാസൻ, പി.കെ. അബ്‌ദുൾ കാദർ, എൻ. മദനമോഹനൻ, എം.കെ. ബഷീർ, ടി.യു. സുഭാഷ് ചന്ദ്രൻ, കെ.എ. മുജീബ്, കെ.എ. ഫൈസൽ, സന്ധ്യ ഷാജി, രഹന, റീന പുളിപറമ്പിൽ, തുടങ്ങിയവർ സംസാരിച്ചു.