പെരിങ്ങോട്ടുകര: മനുഷ്യ ജീവനെടുക്കുന്ന വന്യജീവി ആക്രമണം തടയുക, വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ രാജി വെയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കർഷക കോൺഗ്രസ്സ് നാട്ടിക നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പെരിങ്ങോട്ടുകര മൂന്നും കൂടിയ സെന്ററിൽ പ്രതിഷേധ സായാഹ്ന ധർണ്ണ നടത്തി. നിയോജക മണ്ഡലം കർഷക കോൺഗ്രസ് പ്രസിഡന്റ് സുധീർ പാടൂർ അധ്യക്ഷത വഹിച്ചു. മുൻ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ പ്രതിഷേധ സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ബി. സജീവ്, അശോകൻ പൊറ്റെക്കാട്ട്, കർഷക കോൺഗ്രസ്സ് ജില്ല ജനറൽ സെക്രട്ടറി വേലായുധൻക്കുട്ടി, താന്ന്യം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.കെ. ചന്ദ്രൻ, അന്തിക്കാട് മണ്ഡലം പ്രസിഡന്റ് കെ.ബി. രാജീവ്, നാട്ടിക ബ്ലോക്ക് കോൺഗ്രസ്സ് വൈ.പ്രസിഡന്റ് ആന്റോ തൊറയൻ മഹിള കോൺഗ്രസ്സ് ജില്ല സെക്രട്ടറി റസിയ എന്നിവർ പ്രസംഗിച്ചു. കോൺഗ്രസ്സ് നേതാക്കളായ പി.എം. ശരത് കുമാർ, ഷൈൻ നാട്ടിക, ബാബു കുന്നുമ്മൽ, ഉസ്മാൻ അന്തിക്കാട്, ബിജേഷ് പന്നിപുലത്ത്, അക്ബർ പട്ടാട്ട്, രാമചന്ദ്രൻ പള്ളിയിൽ, ഷാനവാസ്, അക്ബർ പട്ടാട്ട്, സിദിഖ് കൊളത്തേക്കാട്ട്, സാജൻ ഇയ്യാനി, വിനോഷ് വടക്കേടത്ത് എന്നിവർ നേതൃത്വം നൽകി.
next post