News One Thrissur
Updates

പ്രവാസി യുവതിയുടെ പേരിൽ വ്യാജ എഫ്.ബി അക്കൗണ്ട് നിർമിച്ച് 23 ലക്ഷം തട്ടി; പ്രതി അറസ്റ്റില്‍

കൊ​ടു​ങ്ങ​ല്ലൂ​ർ: പ്രവാസി യുവതിയുടെ പേരിൽ വ്യാജ എഫ്.ബി അക്കൗണ്ട് നിർമിച്ച് 23 ലക്ഷം തട്ടി; പ്രതി അറസ്റ്റില്‍. കൊ​ടു​ങ്ങ​ല്ലൂ​ർ എ​റി​യാ​ട് സ്വ​ദേ​ശി​യാ​യ 70കാ​ര​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ കോ​ഴി​ക്കോ​ട് അ​വ​ല സ്വ​ദേ​ശി മ​ന്ന​മാ​ൾ വീ​ട്ടി​ൽ ല​ത്തീ​ഫി​നെ (44) ഇ​രി​ങ്ങാ​ല​ക്കു​ട സൈ​ബ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ന​ദീ​റ ഷാ​ൻ എ​ന്ന​പേ​രി​ൽ പ്ര​വാ​സി യു​വ​തി​യാ​ണെ​ന്ന വ്യാ​ജേ​ന​യാ​ണ് ല​ത്തീ​ഫ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. 70കാ​ര​നു​മാ​യി നി​ര​ന്ത​രം ഫേ​സ്ബു​ക്കി​ലൂ​ടെ സ​ന്ദേ​ശം കൈ​മാ​റി​യ പ്ര​തി ത​ന്റെ 11കാ​രി​യാ​യ മ​ക​ൾ​ക്ക് ര​ക്താ​ർ​ബു​ദ​മാ​ണെ​ന്നും ചി​കി​ത്സ​യി​ലാ​ണെ​ന്നും 20 ല​ക്ഷം രൂ​പ​യോ​ളം ചി​കി​ത്സ​ക്ക് ചെ​ല​വാ​യെ​ന്നും വി​ശ്വ​സി​പ്പി​ച്ചു. തു​ട​ർ​ന്ന് ത​വ​ണ​ക​ളാ​യി തി​രി​ച്ചു​ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് ഗൂ​ഗി​ൾ പേ ​വ​ഴി 15 ല​ക്ഷ​ത്തോ​ളം രൂ​പ കൈ​പ്പ​റ്റി. പി​ന്നീ​ട് ന​ദീ​റ ഷാ​നി​ന്റെ അ​നു​ജ​ത്തി​യു​ടെ ഭ​ർ​ത്താ​വ് ല​ത്തീ​ഫ് ആ​ണെ​ന്നും ത​നി​ക്കും അ​ർ​ബു​ദ​മാ​ണെ​ന്നും വി​ശ്വ​സി​പ്പി​ച്ച് എ​ട്ട് ല​ക്ഷ​ത്തോ​ളം രൂ​പ​യും ത​വ​ണ​ക​ളാ​യി വാ​ങ്ങി. പ​ണം തി​രി​ച്ചു​ചോ​ദി​ച്ച​പ്പോ​ൾ ല​ഭി​ക്കാ​താ​യ​പ്പോ​ഴാ​ണ് ച​തി​ക്ക​പ്പെ​ട്ടെ​ന്ന് 70കാ​ര​ൻ മ​ന​സ്സി​ലാ​ക്കി​യ​തും ഇ​രി​ങ്ങാ​ല​ക്കു​ട സൈ​ബ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​തും. ഇ​രി​ങ്ങാ​ല​ക്കു​ട സൈ​ബ​ർ പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി അ​റ​സ്റ്റി​ലാ​യ​ത്. ഫേ​സ്ബു​ക്കി​ൽ​നി​ന്ന് സ്ത്രീ​ക​ളു​ടെ ഫോ​ട്ടോ​ക​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്ത് വ്യാ​ജ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടു​ക​ൾ നി​ർ​മി​ച്ച്, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ർ​പ്പെ​ടു​ന്ന​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ്ര​തി ത​ട്ടി​പ്പ് ന​ട​ത്തി​വ​രു​ന്ന​ത്. പൊ​ലീ​സ് പ​രി​ശോ​ധ​ന​യി​ൽ പ്ര​തി​ക്ക് വി​വി​ധ ബാ​ങ്കു​ക​ളി​ലാ​യി ബ​ന്ധു​ക്ക​ളു​ടെ​യും സു​ഹൃ​ത്തു​ക​ളു​ടെ​യും പേ​രി​ൽ ആ​റോ​ളം അ​ക്കൗ​ണ്ടു​ക​ളു​ണ്ടെ​ന്നും പ​ത്തി​ല​ധി​കം സിം ​കാ​ർ​ഡു​ക​ളു​ണ്ടെ​ന്നും ക​ണ്ടെ​ത്തി. ല​ത്തീ​ഫി​നെ​തി​രെ കോ​ഴി​ക്കോ​ട് കു​റ്റ്യാ​ടി പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​ടി​പി​ടി, മേ​പ്പ​യൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​ന്റെ കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ൽ ത​ട​സ്സം വ​രു​ത്ത​ൽ, ക​ള​വ്, തീ​വെ​പ്പ് എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളു​ണ്ട്. റൂ​റ​ൽ പൊ​ലീ​സ് മേ​ധാ​വി ബി. ​കൃ​ഷ്ണ​കു​മാ​റി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം സൈ​ബ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്​​പെ​ക്ട​ർ വ​ർ​ഗീ​സ് അ​ല​ക്സാ​ണ്ട​റാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്

Related posts

വിദ്യാർഥിനി പുഴയിൽ വീണു മരിച്ചു

Sudheer K

വലപ്പാട് ഉപജില്ലാ സ്‌കൂൾ കലോത്സവം നവംബർ 2,4,5,6 തിയ്യതികളിൽ.

Sudheer K

വീട്ടമ്മയെ പുഴയില്‍ മരിച്ചനിലയില്‍കണ്ടെത്തി

Sudheer K

Leave a Comment

error: Content is protected !!