കാഞ്ഞാണി: എഐവൈഎഫ് മണലൂർ മണ്ഡലം കമ്മറ്റി ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ കാഞ്ഞാണി ബസ്റ്റാൻ്റിൽ സംഘടിപ്പിച്ച എഐവൈഎഫ് ‘രക്തസാക്ഷ്യം’ സിപിഐ സംസ്ഥാന കൗൺസിൽ അംഗം വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗം സി.വി. സന്ദീപ് അധ്യക്ഷനായി. സിപിഐ ജില്ലാ കൗൺസിൽ അംഗം കെ.വി.വിനോദൻ, മണലൂർ മണ്ഡലം സെക്രട്ടറി വി.ആർ. മനോജ്, എം.ആർ. മോഹനൻ, എഐവൈഎഫ് മണ്ഡലം പ്രസിഡൻറ് സി.കെ. രമേഷ്, എഐവൈഎഫ് മണ്ഡലം സെക്രട്ടറി സാജൻ മുടവങ്ങാട്ടിൽ, സംഘാടക സമിതി ചെയർമാൻ വി.ജി. രാധാകൃഷ്ണൻ, കൺവീനർ ട്രഷറർ യദുഗണേഷ്, ബിജിത ഗിരീഷ്,അനന്ദകൃഷ്ണൻ, രാജേഷ് തെക്കേപുരക്കൽ എന്നിവർ സംസാരിച്ചു.