News One Thrissur
Updates

കടപ്പുറത്ത് യൂത്ത് ലീഗ് ലഹരിക്കെതിരെ വൺ മില്യൺ ഷൂട്ടും പ്രതിജ്ഞയും സംഘടിപ്പിച്ചു.

കടപ്പുറം: സംസ്ഥാനത്ത് ലഹരിയുടെ വിപണനവും ഉപയോഗവും വൻതോതിൽ വർദ്ധിച്ചു വരികയും ഞെട്ടിപ്പിക്കുന്ന കൊലപാതകങ്ങളും സംഭവിച്ചു കൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിനെതിരെ യുവാക്കളെ വിദ്യാർത്ഥികളെയും അണിനിരത്തേണ്ടതും ബോധവൽക്കരണം നടത്തേണ്ടതും അനിവാര്യമായ ഒരു സന്ദർഭമാണിത്. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും യുവാക്കളെയും വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് ലഹരിക്കെതിരെ വൺ മില്യൺ ഷൂട്ടും പ്രതിജ്ഞയും സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി മുസ്‌ലിം യൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചങ്ങാടി ലീഗ് സ്ക്വയറിൽ വെച്ച് പഞ്ചായത്തിലെ വിവിധ ക്ലബ്ബുകളെയും യുവാക്കളെയും പങ്കെടുപ്പിച്ചു കൊണ്ട് ലഹരിക്കെതിരെ വൺ മില്യൺ ഷൂട്ടൗട്ടും പ്രതിജ്ഞയും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.വി.ഉമ്മർകുഞ്ഞി നിർവഹിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി.എ.അഷ്ക്കർ അലി അദ്ധ്യക്ഷത വഹിച്ചു.

യൂത്ത് ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആസിഫ് വാഫി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ബി.കെ.സുബൈർ തങ്ങൾ, ജനറൽ സെക്രട്ടറി പി.എം.മുജീബ്, ട്രഷറർ സൈദ്മുഹമ്മദ് പോക്കാകില്ലത്ത്, കർഷക സംഘം ജില്ലാ പ്രസിഡന്റ് ആർ.എസ്.മുഹമ്മദ്മോൻ, ഖത്തർ കെ.എം.സി.സി മണ്ഡലം ജനറൽ സെക്രട്ടറി ഷഹീം റമളാൻ, പൂക്കോയ തങ്ങൾ പാലിയേറ്റീവ് കെയർ ജനറൽ കൺവീനർ പി.കെ.ഷാഫി, കെ.എം.സി.സി നേതാക്കളായ റാഫി കടവിൽ, പി.കെ.സുബൈർ, തൗഫീഖ് ആശുപത്രിപ്പടി, യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി റിയാസ് പൊന്നാക്കാരൻ, പഞ്ചായത്ത് ഭാരവാഹികളായ അലി പുളിഞ്ചോട്, ഫൈസൽ ആശുപത്രിപ്പടി, ഷാജഹാൻ അഞ്ചങ്ങാടി, അഡ്വക്കറ്റ് മുഹമ്മദ് നാസിഫ്, വൈറ്റ് ഗാർഡ് പഞ്ചായത്ത് ക്യാപ്റ്റൻ പി.എസ്.മുഹമ്മദ് ഷമീർ, വൈസ് ക്യാപ്റ്റൻ സാബിത്ത് ചോപ്പൻ, പി.ബി.അബ്ദുൽ ലത്തീഫ്, സൈദ്മുഹമ്മദ് കരിമ്പി, ബഷീർ പുതിയകത്ത്, ഫക്രുദ്ദീൻ പുതിയങ്ങാടി, പി.എ.നാസർ, നിസാം കുന്നത്ത് എന്നിവർ സംബന്ധിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി അലി അഞ്ചങ്ങാടി സ്വാഗതവും റംഷാദ് കാട്ടിൽ നന്ദിയും പറഞ്ഞു.

Related posts

കൊടുങ്ങല്ലൂരിൽ ഇടതു മുന്നണിയിൽ ഭിന്നത രൂക്ഷം; സി.പി.ഐ കൗൺസിലർമാർ നഗരസഭാ യോഗം ബഹിഷ്ക്കരിച്ചു.

Sudheer K

വാടാനപ്പള്ളിയിൽ ഇ.ബി.ഉണ്ണികൃഷ്ണൻ അനുസ്മരണം.

Sudheer K

വെള്ളാനിക്കരയിൽ ബാങ്കിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ മരിച്ച നിലയിൽ കണ്ടെത്തി.

Sudheer K

Leave a Comment

error: Content is protected !!