മുറ്റിച്ചൂർ: റമദാൻ മാസത്തെ വരവേൽക്കാൻ മുറ്റിച്ചൂർ എസ് എച്ച് പൂർവ വിദ്യാർത്ഥി കൂട്ടായ്മ റമദാൻ മുന്നൊരുക്കത്തിന്റെ ഭാഗമായി ഏകദിന പ്രഭാഷണവും ദുആ സമ്മേളനവും ജനുവരി 31 രാത്രി 7 മണിക്ക് മുറ്റിച്ചൂർ മദ്രസയിൽ സംഘടിപ്പിക്കുന്നു. പ്രമുഖ പ്രഭാഷകൻ മുഹമ്മദ് ശാക്കിർ ഫൈസിയുടെ പ്രഭാഷണവും തുടർന്ന് ദുആ സമ്മേളനവും നടക്കുന്ന പരിപാടിയിൽ എസ്എച്ച്. സദർ എൻ.എ ശാഹുൽ ഹമീദ് മൗലവി ഉദ്ഘാടനം നിർവഹിക്കും. മഹല്ല് ഖത്തീബ് സിദ്ധീഖ് ബാഖവി, മഹല്ല് സെക്രട്ടറി ഈസ ഹാജി വലിയകത്ത്,ട്രഷറർ ബഷീർ ഹാജി, സ്വാലിഹ് പി.ടി, എന്നിവർ ചടങ്ങിൽ സംബന്ധിക്കും.