News One Thrissur
Updates

ചെന്ത്രാപ്പിന്നിയിൽ യുവതി തീ പൊള്ളലേറ്റ് മരിച്ചു

ചെന്ത്രാപ്പിന്നി: വാടക വീട്ടിൽ താമസിച്ചിരുന്ന യുവതിയെ വീടിനുള്ളിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ചെന്ത്രാപ്പിന്നി ഹൈസ്കൂൾ റോഡിന് പടിഞ്ഞാറ് മണ്ഡലാക്കൽ പരിസരത്ത് താമസിച്ചിരുന്ന യുവതിയാണ് മരിച്ചത്. രേഖ എന്നാണ് ഇവരുടെ പേരെന്ന് അയൽവാസികൾ പറയുന്നുണ്ടെങ്കിലും ഇവർ മറ്റ് പല പേരിലും പലയിടത്തും താമസിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. അഞ്ച് മാസം മുൻപാണ് ചെന്ത്രാപ്പിന്നിയിൽ താമസമാക്കിയത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. കയ്പമംഗലം പോലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Related posts

ഏങ്ങണ്ടിയൂർ സെൻ്റ് തോമസ് ഹയർ സെക്കൻ്ററി സ്കൂളിൻ്റെ 79-ാം വാർഷികവും ഫിറ്റ്നസ് അക്കാദമിയുടെ ഉദ്ഘാടനവും 25 ന്.

Sudheer K

പ്രഭാകരൻ അന്തരിച്ചു

Sudheer K

പുല്ലൂറ്റ് സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി.

Sudheer K

Leave a Comment

error: Content is protected !!